ഇത്ര മോശം കയ്യക്ഷരത്തില്‍ നോട്ടെഴുതിയ ആളെ കണ്ടുപിടിക്കാന്‍ പോയതാണ് അന്നുമുതല്‍ എന്റെ ജീവിതത്തില്‍ അവള്‍ എഴുതാന്‍ തുടങ്ങി
വിവാഹ വാര്ഷികത്തില് ജീവിതപങ്കാളിയെ കണ്ടെത്തിയത് എങ്ങനെയെന്ന് വിശദമാക്കി ഇന്ത്യന് ഫുട്ബോളര് സി കെ വിനീത്. 2007 ല് സുഹൃത്ത് കോളേജിലെ സഹപാഠിയായ പെണ്കുട്ടിയില് നിന്നും നോട്ട് വാങ്ങി. പക്ഷേ അതിലെ കയ്യക്ഷരം വായിക്കാന് പോലും ആവാത്ത വിധം മോശമായിരുന്നു.
ഇത്ര മോശം കയ്യക്ഷരത്തില് നോട്ടെഴുതിയ ആളെ കണ്ടുപിടിക്കാന് പോയതാണ്. എങ്ങനെ ഇത്ര മോശം കയ്യക്ഷരം വായിക്കുന്നെന്ന് ചോദിക്കാന് ആഗ്രഹിച്ച് പോയതാണ്. അന്നുമുതല് എന്റെ ജീവിതത്തില് അവള് എഴുതാന് തുടങ്ങിയെന്ന് ഭാര്യയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് സി കെ വിനീത് ഫേസ്ബുക്ക് കുറിപ്പില് വിശദമാക്കുന്നു.
മറ്റാര്ക്കും ചിന്തിക്കാന് കഴിയാത്ത അത്ര അധികം കാര്യങ്ങളാണ് അവള് എനിക്കായി സഹിച്ചതെന്നും വിനീത് കുറിപ്പില് പറയുന്നു. കണ്ണൂര് സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ.

