കൊച്ചി: പൂനെയെ വീഴ്ത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ  സെമിസാധ്യത ശക്തമായി. സ്വന്തം മൈതാനത്ത് ഒരു കളി ബാക്കിയുള്ളതും ബ്ലാസ്റ്റേഴ്സിന് നേട്ടമാണ്.19 പോയിന്റിൽ താഴെ സ്വന്തമാക്കിയ ടീമുകള്‍ പ്ലേ ഓഫിൽ കടന്നിട്ടില്ലാത്തതാണ് ഐഎസ്എല്ലിന്റെ ചരിത്രം. അങ്ങനെയെങ്കില്‍ ഗോവയ്ക്കും പൂനെക്കും ഇനി സെമിസാധ്യത ഇല്ല.

അതായത് ആറ് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ. 22 പോയിന്‍റുമായി മുന്നിലുള്ള മുംബൈ സിറ്റി സുരക്ഷിതര്‍. നിലവില്‍ 18 പോയിന്റും രണ്ട് ഹോം മത്സരങ്ങള്‍ ബാക്കിയുമുള്ള അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ സെമിപ്രവേശം അനായാസം ആയേക്കും.17 പോയിന്റുമായി നാലാമതുള്ള ഡൽഹി ഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ്, ഗോവ മുംബൈ ടീമുകളെ ആണ് ഇനി നേരിടേണ്ടത്.

നിലവിലെ ഫോമിൽ ഡൽഹിയും ആദായ നാലിൽ എത്തിയതും അതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിൻ ടീമുകളുടെ പ്രകടനമാകും ബ്ലാസ്റ്റേഴ്സ് ആകാംക്ഷയോടെ ഉറ്റു നോക്കുക. 29ന് കൊൽക്കത്തയ്ക്കും ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റിനും എതിരായ രണ്ട് മത്സരങ്ങളില്‍ ഒന്നെങ്കിലും ജയിച്ചാൽ ബ്ലാസറ്റേഴ്സിന് 21 പോയിന്റാകും.

ഇപ്പോള്‍ 14 പോയിന്‍റുള്ള ചെന്നൈയിൻ എഫ് സിക്ക് രണ്ട്കളി കൂടിയുണ്ടെങ്കിലും 20 പോയിന്റിലെത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ബ്ലാസ്റ്റേഴ്സിന്റെ ഭാവി ഇപ്പോള്‍ അവരുടെ തന്നെ കൈകളിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സത്തിൽ സ്വന്തം കാണികള്‍ക്ക് മുന്നിൽ നോര്‍ത്ത് ഈസിറ്റിനെ നേരിടാനുള്ള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസത്തോടെ മുന്നോട്ട് നോക്കാം.