ഓസ്‌ട്രേലിയ- ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മനസിലാവാത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എങ്ങനെ പുറത്തായെന്നാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് കോലി പുറത്താവുന്നത്. സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്.

പെര്‍ത്ത്: ഓസ്‌ട്രേലിയ- ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മനസിലാവാത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എങ്ങനെ പുറത്തായെന്നാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് കോലി പുറത്താവുന്നത്. സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. എന്നാല്‍ ക്യാച്ചെടുക്കാന്‍ ഹാന്‍ഡ്‌സ്‌കോംപ് ഏറെ ബുദ്ധിമുട്ടി. മുന്നോട്ട് ഡൈവ് ചെയ്താണ് താരം പന്ത് കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളിലെത്തും മുന്‍പ് നിലത്ത് പിച്ച് ചെയ്തുവെന്നത് ടിവി റിപ്ലേകളില്‍ വ്യക്തമായിരുന്നു. എങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.. വീഡിയോ കാണാം..

Scroll to load tweet…
Scroll to load tweet…