ബംഗളൂരു: രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന് മുകളില്‍ വിജയം സമ്മാനിച്ചത് ആരാണ്? ഭുംറയുടെ ഡൈത്ത് ഓവര്‍ ആണെന്ന് സംശയമില്ലാതെ പറയാമെങ്കിലും സോഷ്യല്‍ മീഡിയ ഇതിന്‍റെ ക്രെഡിറ്റ് മറ്റൊരാള്‍ക്കും നല്‍കുന്നു. അമ്പയര്‍ ശംസുദ്ദീനാണ് അത്. അവസാന ഓവറിലെ ഭുംറയുടെ പന്തില്‍ റൂട്ടിനെതിരെ അമ്പയര്‍ തെറ്റായ എല്‍ബിഡ്യൂ അംഗീകരിച്ചതാണ് ഇംഗ്ലണ്ടിന്‍റെ വിജയം തട്ടിപ്പറിച്ചത് എന്ന് ഇംഗ്ലീഷ് ടീം അംഗങ്ങള്‍ പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു.
40 പന്തുകള്‍ നേരിട്ട് ഫോമില്‍ തുടരുന്നു റൂട്ട് അവസാന ഓവറില്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ഗൗരവമുള്ളതാണ്. ആ വിക്കറ്റിന് ഇംഗ്ലണ്ട് നല്‍കേണ്ടിവന്നത് വിജയം തന്നെയാണ്. ഇതിന് പുറനേ മത്സരത്തില്‍ അമ്പയറുടെ പല തീരുമാനങ്ങളും ഞങ്ങള്‍ക്കെതിരാണാണെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോര്‍ഗന്‍ ശംസുദ്ദീനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിന് വീണ്ടും ചങ്കിടിപ്പ് എറുകയാണ് ബാംഗളൂരുവിലെ നിര്‍ണ്ണായക ടി20യിലും മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകളുടെ പട്ടികയില്‍ ശംസുദ്ദീനുണ്ട്. എന്തായാലും ഔദ്യോഗികമായി അമ്പയറിംഗ് സംബന്ധിച്ച് പരാതി നല്‍കും എന്ന് ഇംഗ്ലണ്ട് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത്തരം ഒരു നീക്കം ഉണ്ടായിട്ടില്ല.
റൂട്ടിന്റെ പുറത്താകല്‍ കൂടാതെ ഇന്ത്യന്‍ ബാറ്റിംഗില്‍ നായകന്‍ വിരാട് കോഹ്ലിയും യുവരാജ് സിംഗും ഉറച്ച പുറത്താകലില്‍ നിന്നും അമ്പയറുടെ തെറ്റായ തീരുമാനം മൂലം രക്ഷപ്പെട്ടിരുന്നു. മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ടീം ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയും ഇംഗ്ലണ്ടും ഒരോ വിജയം നേടി സമനിലയിലെത്തി. ബാംഗളൂരിലെ മത്സരം നിര്‍ണ്ണായകമാണ്.
