ലണ്ടന്‍: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനെ അറിയില്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തക. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടിവിയുടെ അവതാരക മാന്‍ഡി ഹെന്‍റിക്ക് കക്ഷി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ്ബര്‍ഗിനെതിരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയത്തെക്കുറിച്ച് ടെലികാസ്റ്റ് ചെയ്ത പരിപാടിയിലാണ് അവതാരകയ്ക്ക് അബദ്ധം പിണഞ്ഞത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ കടുത്ത ആരാധകനായ സാക്ഷാല്‍ ബോള്‍ട്ട് തന്നെ ഷോയിലേക്ക് ഫോണ്‍ ചെയ്തു. താന്‍ സാക്ഷാല്‍ ബോള്‍ട്ട് തന്നെയാണ് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടും അവതാരക കാര്യമാക്കിയില്ല. ഏതോ പ്രേക്ഷകര്‍ പറ്റിക്കുകയാണെന്നാണ് അവര്‍ കരുതിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവച്ച ബോള്‍ട്ട് പുതുവത്സരാശംസള്‍ നേര്‍ന്ന് കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. അവതാരകയ്ക്ക് പറ്റിയ ആന മണ്ടത്തരം പിന്നീട് ബോള്‍ട്ട് തന്നെയാണ് ട്വിറ്ററിലൂടെ പരസ്യമാക്കിയത്.
