കരിയറില്‍ ആദ്യമായി ആദ്യ പത്തില്‍ പ്രണോയ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

ബാഡ്മിന്‍റണ്‍ റാങ്കിംഗില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വന്‍ മുന്നേറ്റം. കരിയറില്‍ ആദ്യമായി റാങ്കിംഗിലെ ആദ്യ പത്തില്‍ എത്തിയ പ്രണോയ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാള്‍ മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു സവിശേഷത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യന്‍ ബാഡ്മിന്‍റണില്‍ വെങ്കലമെഡല്‍ നേടിയതോടെയാണ് റാങ്കിംഗില്‍ ഇരുവരും മുന്നേറിയത്. ഇതിലും മികച്ച റാങ്കിംഗിലേക്ക് മുന്നേറാന്‍ കഴിയുമെന്ന് പ്രണോയ് ട്വീറ്റ് ചെയ്തു. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും വനിതാ വിഭാഗത്തില്‍ പി വി സിന്ധു മൂന്നാം സ്ഥാനത്തുണ്ട്.