ഗോകുലം ഹോം ഗ്രൗണ്ടിൽ ചർച്ചിൽ ബ്രദേഴ്സുമായി ഒരു ഗോളടിച്ചാണ് സമനില പാലിച്ചത്. മുപ്പത്തിയാറാം മിനിറ്റിൽ അർജുൻ ജയരാജിലൂടെ ഗോകുലം ഒപ്പമെത്തി...
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് സമനില. ഗോകുലം ഹോം ഗ്രൗണ്ടിൽ ചർച്ചിൽ ബ്രദേഴ്സുമായി ഒരു ഗോളടിച്ചാണ് സമനില പാലിച്ചത്. ഗോകുലത്തിനായി സമനില ഗോള്‍ നേടിയ അര്‍ജുന്‍ ജയരാജാണ് ഹീറോ ഓഫ് ദ് മാച്ച്.
മോഹൻ ബഗാനെ വീഴ്ത്തി കോഴിക്കോട്ടെത്തിയ ചർച്ചിൽ ബ്രദേഴ്സ് അഞ്ചാം മിനിറ്റിൽതന്നെ ഗോകുലം കേരളയെ വിറപ്പിച്ചു. ഗോകുലം പേടിച്ച വില്ലിസ് പ്ലാസ ആയിരുന്നു സ്കോറർ. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റിൽ അർജുൻ ജയരാജിലൂടെ ഗോകുലം ഒപ്പമെത്തി. ഗോകുലം ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യൻ സബായാണ് ഗോളിലേക്കുള്ള വഴിതുറന്നത്.
