ഐ ലീഗ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിന് സീസണിലെ രണ്ടാം തോൽവി. മുൻ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ചത്... 

ഐ ലീഗ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിന് സീസണിലെ രണ്ടാം തോൽവി. മുൻ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ചത്. എൺപത്തിമൂന്നാം മിനിറ്റിൽ ലാൽഖപ്യൂയംമാവിയ നേടിയ ഗോളാണ് നിർണായകമായത്. 

Scroll to load tweet…

ഡോഡോസും സോഹലിയാനയുമാണ് ഐസ്വാളിന്‍റെ മറ്റ് സ്കോറർമാർ. മലയാളിതാരം ജോബി ജസ്റ്റിൻ, ബോർജ ഗോമസ് പെരസ് എന്നിവരാണ് ഈസ്റ്റ് ബംഗാളിന്‍റെ ഗോളുകൾ നേടിയത്. ആറ് പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ഈസ്റ്റ് ബംഗാൾ. അഞ്ചുപോയിന്‍റുള്ള ഐസ്വാൾ എട്ടാം സ്ഥാനത്തും.