മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ വീണ്ടും മലയാളക്കരയിലേക്ക്

കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ അന്‍റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്‌സിയില്‍. ക്ലബുമായി കരാര്‍ ഒപ്പിട്ട വിവരം അന്‍റോണിയോ ജര്‍മ്മന്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ഇംഗ്ലീഷ് ദേശീയ ലീഗ് ക്ലബായ എബ്‌സ്‌ഫ്ലീറ്റിനായാണ് ജര്‍മ്മന്‍ നിലവില്‍ കളിച്ചുകൊണ്ടിരുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി 2015, 16 സീസണില്‍ കളിച്ച് ആരാധകരെ കയ്യിലെടുത്ത താരമാണ് ജര്‍മ്മന്‍.

ജര്‍മ്മന്‍ കേരളത്തിലേക്ക് വീണ്ടുമെത്തുന്നു എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ഗോകുലം കേരളയെ കുറിച്ച് ആരാഞ്ഞുള്ള ജര്‍മ്മന്‍റെ ട്വീറ്റും പുറത്തുവന്നിരുന്നു. ജര്‍മ്മന്‍റെ വരവ് ഉറപ്പായതോടെ ഐ ലീഗില്‍ ആദ്യ സീസണില്‍ ഭേദപ്പെട്ട പ്രകടനം(ഏഴാം സ്ഥാനം) കാഴ്ച്ചവെച്ച ഗോകുലം കൂടുതല്‍ കരുത്തരാകും എന്നാണ് കരുതപ്പെടുന്നത്. ഐലീഗില്‍ ഗോകുലത്തിനായി തങ്ങളുടെ രണ്ടാം സീസണില്‍ ജര്‍മ്മന്‍റെ മാന്ത്രിക ബൂട്ടുകള്‍ താളംവെയ്ക്കുന്നത് ആരാധകര്‍ക്ക് കാണാം.

Scroll to load tweet…