Asianet News MalayalamAsianet News Malayalam

ഗോകുലം നിരാശരാക്കിയില്ല; രണ്ടാം മത്സരത്തിലും സമനില

സീസണിലെ ആദ്യ എവേ മത്സരത്തിലും ഗോകുലം കേരളയ്ക്ക് സമനില. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. മറ്റൊരു മത്സരത്തില്‍ റിയല്‍ കശ്മീര്‍ ജയത്തോടെ അരങ്ങേറി...

i league gokulam kerala vs neroka fc match report
Author
Manipur, First Published Oct 31, 2018, 7:29 PM IST

ഇംഫാല്‍: ആദ്യ ഹോംമത്സരത്തിന് പിന്നാലെ സീസണിലെ ആദ്യ എവേ മത്സരത്തിലും ഗോകുലം കേരളയ്ക്ക് സമനില. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ് സിയെ 1-1നാണ് ഗോകുലം സമനിലയില്‍ തളച്ചത്. 

ഒന്നാം പകുതിയില്‍ ബോഡോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ എഡ്വാര്‍ഡോര്‍ഡോ ഫെറേറ നെരോക്കയെ ഒപ്പമെത്തിച്ച ഗോള്‍ നേടി. ഗോകുലം കഴിഞ്ഞ സീസണില്‍ രണ്ടുതവണയും നെരോക്കയോട് തോറ്റിരുന്നു.

മറ്റൊരു മത്സരത്തില്‍ റിയല്‍ കശ്മീര്‍ ജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ റിയല്‍ കശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ ക്രിസോയാണ് നിര്‍ണായക ഗോള്‍ നേടിയത്. മിനര്‍വയുടെ ഹോം
ഗ്രൗണ്ടിലാണ് ഐ ലീഗിലെ ആദ്യ കശ്മീര്‍ ടീമിന്‍റെ ചരിത്രവിജയം.

Follow Us:
Download App:
  • android
  • ios