ഗോകുലത്തിന് സമനില; സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യതയില്ല

First Published 8, Mar 2018, 5:29 PM IST
i league gokulam vs mohun bagan
Highlights
  • സൂപ്പര്‍ കപ്പിന് യോഗ്യത നേടണമെങ്കില്‍ യോഗ്യതാ റൗണ്ട് കളിക്കണം

കോഴിക്കോട്: ഐ ലീഗില്‍ സീസണിലെ അവസാന മത്സരത്തില്‍ ഗോകുലം കേരളയ്ക്ക് സമനില. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലവും മോഹന്‍ ബഗാനും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. 26-ാം മിനുറ്റില്‍ ഡിപാണ്ഡയിലൂടെ ബഗാന്‍ മുന്നിലെത്തി. 

എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് കിസേക്കയിലൂടെ ഗോകുലം സമനില പിടിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വലകുലുക്കാന്‍ ഇരുടീമിനും കഴിയാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ സൂപ്പര്‍ കപ്പിന് യോഗ്യത നേടണമെങ്കില്‍ ഗോകുലം കേരള എഫ്‌സിക്ക് യോഗ്യതാ റൗണ്ട് കളിക്കണമെന്നായി.

loader