ഗോസിപ്പ്കോളങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന പ്രണയജോഡിയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ഷര്‍മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. ഇവരെ കുറിച്ചുളള വാര്‍ത്തകള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകരും കുറവല്ല. ആദ്യമായല്ല അനുഷ്കയെ കുറിച്ച് കോലി സംസാരിക്കുന്നത്. ഇപ്പോള്‍ ഇതാ അനുഷ്‌കയില്‍ തനിക്ക് ഇഷ്ടമുളള ഗുണം വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

ഒരു സ്വകാര്യ ചാനലില്‍ ആമീര്‍ഖാനുമായുളള ചാറ്റ് ഷോയിലൂടെയാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത്. അനുഷ്കയില്‍ കോലിക്ക് ഇഷ്ടമുളള ഗുണമെന്തെന്നായിരുന്നു ആമീര്‍ ഖാന്‍റെ ചോാദ്യം.
'അവളിലെ സത്യസന്ധത' എന്നായിരുന്നു കോലിയുടെ ഉത്തരം.
'നുഷ്കി' എന്നാണ് കോലി അനുഷ്കയെ വിളിക്കുന്നത് എന്നും അഭിമുഖത്തില്‍ കോലി പരസ്യപ്പെടുത്തി.





