ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കേരള പൊലീസിലെ കായിക താരങ്ങളും. ഐ എം വിജയന്റെ നേതൃത്വത്തിൽ ശുചീകരണവും ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ചും താരങ്ങൾ മുന്നിലുണ്ടായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കേരള പൊലീസിലെ കായിക താരങ്ങളും. ഐ എം വിജയന്റെ നേതൃത്വത്തിൽ ശുചീകരണവും ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ചും താരങ്ങൾ മുന്നിലുണ്ടായിരുന്നു.

പ്രളയത്തിൽ മുങ്ങിനിൽക്കുന്ന വീട്ടിൽ നിന്നാണ് ഐ എം വിജയൻ തിരുവനന്തപുരത്തേയ്‍ക്ക് വണ്ടി കയറിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊലീസിലെ കായിക താരങ്ങളെ വിളിക്കാൻ ഐജി മനോജ് എബ്രഹാം തീരുമാനിച്ചപ്പോൾ നേതൃസ്ഥാനം വിജയനും മുൻതാരം ആൻസനും. മലപ്പുറത്ത് നിന്ന് പൊലീസിലെ 22 ഫുട്ബോൾ താരങ്ങൾ. തൃശൂരിൽ നിന്നുള്ള 8 ജൂഡോ താരങ്ങളും ചേർന്നപ്പോൾ ആകെ 30 അംഗ സംഘം.

ശുചീകരണവും പുനരധിവാസവുമാണ് പ്രധാന ലക്ഷ്യം . ചെങ്ങന്നൂർ അടക്കം ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളും സുരക്ഷിതമായി എത്തിക്കണം.തിരുവനന്തപുരത്ത് നിന്ന് സ്വാഡ് തിരിച്ച് വിവിധ മേഖലകളിലേക്ക് സംഘം യാത്ര തിരിച്ചു.