ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ ക്രിക്കറ്റ് സ്റ്റംമ്പിന് കുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം എഡ് കോവന്‍. കളിക്കളത്തില്‍ വച്ചുള്ള കോലിയുടെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് കുത്താന്‍ ആഗ്രഹിച്ചത്. വിവാദങ്ങള്‍ നിറഞ്ഞ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് പിന്നാലെയാണ് കോവന്‍റെ വെളിപ്പെടുത്തല്‍.
ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്നു കോവന്‍. സംഭവത്തില്‍ കോലി മാപ്പ് പറഞ്ഞുവെങ്കിലും കുത്താനുള്ള ദേഷ്യം തോന്നിയെന്ന് കോവന്‍ വെളിപ്പെടുത്തി. അതേസമയം കോലിയിലെ ക്രിക്കറ്റ് കളിക്കാരനെ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് കോവന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെ ഉണ്ടായ വിവിധ വിവാദങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കോഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കായിക ലോകത്തെ ഡൊണള്‍ഡ് ട്രംപാണ് കോലിയെന്ന് ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
