വിദേശ മണ്ണില്‍ കരുത്തരെ വിറപ്പിച്ചാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക. അതിനാല്‍ ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിന് മുന്‍പ് മൂന്ന് വിദേശ പരമ്പരകള്‍ ജയിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കോലിപ്പട. ദക്ഷിണാഫ്രിക്ക(5-1), ഓസ്‌ട്രേലിയ(2-1), ന്യൂസീലന്‍ഡ്(4-1) എന്നിവിടങ്ങളിലാണ് ഇന്ത്യ പരമ്പരകള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ മാത്രമാണ് വിരാട് കോലിക്കും സംഘത്തിനും കാലിടറിയത്. 

വിദേശ മണ്ണില്‍ കരുത്തരെ വിറപ്പിച്ചാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക. അതിനാല്‍ ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നു. ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് പറയാന്‍ മടിയില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി.

ആതിഥേയരായ ഇംഗ്ലണ്ടും കരുത്തരാണ്. അവരായിരിക്കും ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളികള്‍. ഇന്ത്യയോട് മുട്ടുമടക്കിയെങ്കിലും പതിവുപോലെ കിവികളായിരിക്കും ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകള്‍. സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും സൂപ്പര്‍ പേസര്‍മാരും തിരിച്ചെത്തിയാല്‍ ഓസ്‌ട്രേലിയയും മികച്ച ഏകദിന ടീമാണെന്നും ലോകകപ്പ് ജേതാവായ സച്ചിന്‍ പറഞ്ഞു.