മുംബൈയുമായുള്ള എവേ മത്സരത്തില്‍ മുംബൈയുടെ തട്ടകത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വെടിയുണ്ട ഉതിര്‍ത്തു. ഇരുപത്തിരണ്ടാം മിനിട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഹ്യൂമേട്ടനാണ് മുംബൈയുടെ നെഞ്ചിലേക്ക് വെടിത്തീ ഉതിര്‍ത്തത്. മുംബൈയുടെ ഗോളി പോസ്റ്റിന് മുന്നില്‍ വച്ച് നടന്ന ഒരു കൂട്ടപ്പൊരിച്ചിലിനിടയില്‍ ഹ്യൂമേട്ടന്റെ തന്ത്രപരമായ നീക്കം മുംബൈയുടെ പോസ്റ്റിലേക്ക് ഗോളായി കയറുകയായിരുന്നു.