പന്തിന്റെ സ്വഭാവത്തിന് മാറ്റം വരുന്ന രീതിയിലുള്ള ഒരു ഇടപെടലും ഐസിസിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന്  കൗണ്‍സില്‍ സിഇഒയും ദക്ഷിണാഫ്രിക്കന്‍ മുന്‍ കീപ്പറുമായ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പ്  വരുത്തണമെന്ന് അംപയര്‍മാരോട് ആവശ്യപ്പെടുമെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
മാച്ച് ഫീയുടെ 100 ശതമാനം പിഴശിക്ഷ വിധിച്ച ഐസിസി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡുപ്ലെസി അറിയിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഡുപ്ലെസി അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു.