ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ കാഴ്ച്ചവെച്ചത്..
മുംബൈ: വനിതാ ടി20 ലോകകപ്പില്‍ ശക്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ കാഴ്ച്ചവെച്ചത് അവിസ്മരണീയ മത്സരമായിരുന്നു. സ്‌മൃതി മന്ദാന തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവെച്ചു. സെമി ഫൈനലിനൊരുങ്ങുന്ന ടീമിന് എല്ലാ ആശംസകളും നേരുന്നതായും സച്ചിന്‍ പറഞ്ഞു.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മന്ദാനയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയിലായിരുന്നു ഇന്ത്യയുടെ ജയം. 48 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. സ്മൃതി മന്ദാന (55 പന്തില്‍ 83) റണ്‍സും ഹര്‍മന്‍പ്രീത് കൗര്‍ (27 പന്തില്‍ 43) റണ്‍സുമെടുത്തു. എന്നാല്‍ ഓസീസിന്‍റെ മറുപടി ഇന്നിംഗ്സ് 19.4 ഓവറില്‍ 119 റണ്‍സില്‍ അവസാനിച്ചു.
