തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി ഐ.സി.സി സംഘം. നവംബര്‍ ഏഴിന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന് മുന്നോടിയായാണ് പരിശോധന നടത്തിയത്
ഗ്രീന്‍ഫീല്‍ഡിലെ കളിക്കളത്തില്‍ ഐ.സി.സി സംഘത്തിന് പൂര്‍ണ്ണ തൃപ്തിയാണ്. ബി.സി.ഐ അഴിമതിവിരുദ്ധ സമിതി തലവന്‍ എന്‍.എസ് വിര്‍ക്ക്, ദക്ഷിണമേഖല ക്യുറേറ്റര്‍ പി.ആര്‍ വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. സ്റ്റേഡിയം മികച്ചതെന്നും ഐ.സി.സിക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും മാച്ച് റഫറി കൂടിയായ ജവഗല്‍ ശ്രീനാഥ് പറഞ്ഞു. കാര്യവട്ടത്തേത് മനോഹരമായ സ്റ്റേഡിയമാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജവഗല്‍ ശ്രീനാഥ് പറഞ്ഞു. നവംബര്‍ ഏഴിന് നടക്കുന്ന ഇന്ത്യ ന്യുസീലന്‍ഡ് ട്വന്റി-20യ്‌ക്കായുള്ള തയ്യാറെടുപ്പുകള്‍ക്ക് ആവേശം ഇരട്ടിയാകും ഇനി. രാജ്യാന്തരമത്സരത്തിനും മുമ്പേ അടുത്ത മാസം ആറു മുതല്‍ തുടങ്ങാനിരിക്കുന്ന രഞ്ജി ട്രോഫിയിലൂടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ക്ലാസ്സ് വേദിയായി മാറും.
