2009ല്‍ ന്യൂസിലന്‍ഡിനെതിരേയാണ് നസീര്‍ അവസാനം ഒരു ഏകദിനം കളിച്ചത് 2012 ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി ട്വന്റി20 കളിച്ചു.  

ലാഹോര്‍: നാലര വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീര്‍. ഞെരമ്പുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് ഇത്രയും കാലം പ്രൊഫഷനല്‍ ക്രിക്കറ്റില്‍ സജീവമല്ലായിരുന്നു നസീര്‍. പാക്കിസ്ഥാനായി എട്ട് ടെസ്റ്റും 79 ഏകദിനവും 25 ട്വന്റി20 മത്സരങ്ങളും കളിച്ചിച്ചിട്ടുണ്ട്. 

2009ല്‍ ന്യൂസിലന്‍ഡിനെതിരേയാണ് നസീര്‍ അവസാനം ഒരു ഏകദിനം കളിച്ചത് 2012 ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി ട്വന്റി20 കളിച്ചു. പിന്നീട് സെലക്റ്റര്‍മാരെ ബോധിപ്പിക്കാനുള്ള പ്രകടനമൊന്നും താരത്തില്‍ നിന്നുണ്ടായില്ല. ഇതിനിടെ അസുഖവും. ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിച്ചെതില്‍ ഒരുപാട് സന്തോഷമെന്ന് നസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോശം സമയത്തും കൂടെ നിന്നതിന് ഷാഹിദ് അഫ്രീദി ഫൗണ്ടേഷനോടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയുണ്ടെന്ന് നസീര്‍ പറഞ്ഞു.

Scroll to load tweet…

ലാഹോര്‍ ക്രിക്കറ്റ് ക്ലബിന് കീഴില്‍ പരിശീലനത്തിലാണ് താരം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു.