ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഇമ്രാന്‍ താഹിറിനെ അപമാനിച്ച് പാക്കിസ്താന്‍.പാക്കിസ്താനില്‍ നടക്കുന്ന ലോക ഇലവന്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ വിസയക്കായി സമീപിച്ചപ്പോഴാണ് പാക്ക് കോണ്‍സുലേറ്റ് താഹിറിനെ പുറത്താക്കിയത്. സെപ്റ്റബര്‍ 12ന് ആരംഭിക്കുന്ന ട്വന്‍റി ട്വന്‍റിയില്‍ പാക്കിസ്താനെ നേരിടുന്ന ലോക ഇലവന്‍ ടീം അംഗമാണ് ഇമ്രാന്‍ താഹിര്‍.
പാക്ക് ഹൈക്കമ്മീഷണര്‍ തന്നെയും കുടുംബത്തെയും അഞ്ച് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്താക്കിയതിലെ അമര്‍ഷം ഇമ്രാന്‍ താഹിര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അഹ്സാന്‍ ഇഖ്ബാല്‍ പറഞ്ഞു.
