കാണ്‍പൂര്‍: ഇന്ത്യാ-ന്യൂസിലന്‍ഡ് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാരുടെ പ്രകടനത്തെക്കുറിച്ച് വിശദീകരിച്ച രവീന്ദ്ര ജഡേജയെ കളിയാക്കി ഹര്‍ഭജന്‍ സിംഗ്. നാലാം ദജിവസത്തെ കളിക്കുശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ജഡേജയെ മാധ്യമപ്രവര്‍ത്തകര്‍ ഒരു ചോദ്യത്തില്‍ കുരുക്കിയത്. എന്തുകൊണ്ടാണ് സ്പിന്നിംഗ് ട്രാക്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ബാറ്റിംഗ് ദുഷ്കരമാവുന്നത് എന്നതായിരുന്നു ചോദ്യം.

എതിര്‍ ടീം ബൗളര്‍മാരുടെ ഫൂട് മാര്‍ക്കില്‍ പന്ത് വീണ് കുത്തിത്തിരിയുന്നതുകൊണ്ടാണെന്നൊക്കെ പറഞ്ഞ് ജഡേജ തടിതപ്പിയെങ്കിലും ഹര്‍ഭജന് ആ ഉത്തരം അത്ര ബോധിച്ചില്ല. ഉടന്‍ തന്നെ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. വാചകം മുഴുമിക്കൂ ജഡ്ഡൂ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്.

Scroll to load tweet…