കാര്യവട്ടം ഏകദിനത്തില്‍ ആധികാരിക വിജയവുമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹോട്ടലിന് പുറത്ത് വിജയം ആഘോഷിച്ചാണ് മടങ്ങിയത്. വിജയാഘോഷത്തിനിടെ എംഎസ് ധോണി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒന്ന് ഞെട്ടിക്കുകയും ചെയ്തു.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ആധികാരിക വിജയവുമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹോട്ടലിന് പുറത്ത് വിജയം ആഘോഷിച്ചാണ് മടങ്ങിയത്. വിജയാഘോഷത്തിനിടെ എംഎസ് ധോണി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒന്ന് ഞെട്ടിക്കുകയും ചെയ്തു..

കോലിക്ക് പകരം രോഹിത്തായിരുന്നു കേക്ക് മുറിക്കാനായി എത്തിയത്. കേക്ക് മുറിക്കാന്‍ നില്‍ക്കുന്ന രോഹിത്തിന് പിന്നില്‍ ബലൂണുകളുമായി നിന്ന ധോണി രോഹിത് കേക്ക് മുറിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബലൂണ്‍ പൊട്ടിച്ചു. പിന്നില്‍ നിന്നുള്ള ശബ്ദം കേട്ട് രോഹിത് ഒന്നു ഞെട്ടുകയും ചെയ്തു.

Scroll to load tweet…

കേക്ക് മുറിക്കാന്‍ കൂടെയെത്തിയ കേദാര്‍ ജാദവിന് വിജയമധുരം നല്‍കിയശേഷം കേക്ക് മുഴുവന്‍ ജാദവിന്റെ മുഖത്ത് തേച്ചശേഷമാണ് രോഹിത് മടങ്ങിയത്.