അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് അഡ്‌ലെയ്ഡില്‍ തുടക്കം. ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ഏഴ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരും നാല് ബൗളര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോകേഷ് രാഹുലും മുരളി വിജയിയും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു.  

എന്നാല്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ ലോകേഷ് രാഹുലിനെയും മുരളി വിജയിയെയും നഷ്ടമായി. രണ്ട് റണ്‍സ് മാത്രമെടുത്ത രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. 

എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 17 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയും(3) വിരാട് കോലിയുമാണ്(1) ക്രീസില്‍. 

ടീം ഇലവന്‍
കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി