സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ടീമിന്‍റെ ഇപ്പോഴത്തെ മോശാവസ്ഥയ്ക്ക് കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ ആണെന്ന് ചാപ്പല്‍ പറഞ്ഞു. 

പ്രതിഭകളെ കണ്ടെത്താനോ അവരെ പരിപാലിക്കാനോ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. അണ്ടര്‍ 19 ലോകകപ്പുകളില്‍ നന്നായി കളിച്ചവരെ പിന്നീട് കണാനില്ല. ഐ പി എല്‍, ബിഗ് ബാഷ് തുടങ്ങിയ ട്വന്‍റി 20 ലീഗുകള്‍ കളിക്കാരെ മോശമായി ബാധിച്ചുവെന്നും ചാപ്പല്‍ പറഞ്ഞു. 

വിവിയന്‍ റിച്ചാര്‍ഡ്സിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നും ചാപ്പല്‍ പറഞ്ഞു.