സിഡ്‌നി: ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റിന് സിഡ്‌നിയില്‍ തുടക്കം. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 51 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് ആഗര്‍വാളും(28) ചേതേശ്വര്‍ പുജാരയുമാണ്(12) ക്രീസില്‍. 

പരമ്പരാഗതമായി സ്‌പിന്നിനെ തുണയ്ക്കുന്ന സിഡ്‌നി ഗ്രൗണ്ടില്‍ രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബൂംമ്രയുമാണ് ടീമിലെ പേസര്‍മാര്‍. ആര്‍ അശ്വിന് അവസാന ഇലവനില്‍ സ്ഥാനം പിടിക്കാനാകാതെ പോയപ്പോള്‍ ജഡേജയ്ക്കൊപ്പം കുല്‍ദീപ് ടീമിലെത്തി. നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് രാഹുല്‍ ടീമിലെത്തിയത്. എന്നാല്‍ ഉമേഷ് യാദവിനും അവസാന പതിനൊന്നില്‍ ഇടംപിടിക്കാനായില്ല.