മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദയനീയ പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍മാര്‍ കാഴ്‌ച്ചവെക്കുന്നത്. പരമ്പരയില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് നേടാനായിട്ടില്ല. നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്കാണ് ടിം പെയ്‌നും സംഘവും നടന്നുനീങ്ങുന്നത്.

മെല്‍ബണിലും സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍ മൂന്നക്കം കണ്ടില്ലെങ്കില്‍ അത് ചരിത്രമാകും. സ്വന്തം മണ്ണില്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 136 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു ഓസീസ് താരം പോലും സെഞ്ചുറി നേടാതെപോയി എന്ന നാണക്കേട് ഓസ്‌ട്രേലിയ സ്വന്തമാക്കും. ട്രാവിസ് ഹെഡും ഉസ്‌മാന്‍ ഖവാജയും നേടിയ 72 റണ്‍സാണ് പരമ്പരയില്‍ ഇതുവരെ ഓസീസ് താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍.