ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് നാളെ അഡ്‌ലെയ്‌ഡില്‍ തുടക്കമാകും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം ഇന്ത്യയുടെ ലക്ഷ്യം...
അഡ്‌ലെയ്‌ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം
ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. നായകന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത്. ബൗളിംഗ് നിരയും ഓസീസില്‍ താളം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്.
ബാറ്റിംഗ് സ്റ്റാറുകളായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ഇല്ലാത്ത ഓസ്ട്രേലിയക്കെതിരെ പരമ്പര നേടാന്‍ ഇന്ത്യക്ക് സുവര്‍ണാവസരമാണിത്. പരിശീലന മത്സരത്തിനിടെ യുവതാരം പൃഥ്വി ഷായ്ക്ക് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. സ്റ്റാര്‍ക്കും കമ്മിണ്‍സും ഹെയ്‌സല്‍വുഡും അണിനിരക്കുന്ന ഓസ്‌ട്രേലിയന്‍ പേസ് നിര ഇന്ത്യക്ക് വെല്ലുവിളിയായേക്കും. പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.
