ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ക്രിക്കറ്റ് ലോകത്തിന്‍റെ അഭിനന്ദനപ്രവാഹം. സച്ചിന്‍ ടെന്‍ഡുല്‍ക്കറും മിച്ചല്‍ ജോണ്‍സണും അടക്കമുള്ള ഇതിഹാസ താരങ്ങള്‍...
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ക്രിക്കറ്റ് ലോകത്തിന്‍റെ അഭിനന്ദനപ്രവാഹം. 24 ഓവറില്‍ 56 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി ആറാടിയത്. ഇന്നലെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഷമി ബാക്കി നാല് പേരെ ഇന്ന് രണ്ടാം സെഷനിലാണ് പറഞ്ഞയച്ചത്.
നാലാം ദിനം മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. എന്നാല്‍ ഉസ്മാന്‍ ഖവാജയും- ടിം പെയ്‌നും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ശ്രമിക്കവേ ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഷമി മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചെത്തിക്കുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും മിച്ചല്‍ ജോണ്‍സണും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഷമിയെ പ്രശംസിച്ചു.
ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ടിം പെയ്‌ന്‍, നഥാന്‍ ലിയോണ്‍ എന്നിവരെയാണ് ഷമി പുറത്താക്കിയത്. ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണ് പെര്‍ത്തില്‍ ഷമി പുറത്തെടുത്തത്. ഷമിയുടെ മിന്നലാക്രമണത്തില്‍ ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു.
