Asianet News MalayalamAsianet News Malayalam

'സെലക്‌ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല'; തുറന്നടിച്ച് ഓസീസ് താരം


ടീമില്‍ നിന്ന് പുറത്താക്കിയ ശേഷം സെലക്‌ടര്‍മാര്‍ പൂര്‍ണമായും അവഗണിച്ചു എന്നാണ് വെയ്‌ഡ് ഇപ്പോള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. പതിനെട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വെയ്‌ഡ് അവസാനമായി ഓസീസ് കുപ്പായത്തില്‍ കളിച്ചത്...

ind vs ausis 2018 former wicket keeper Matthew Wade against Australian selectors
Author
Perth WA, First Published Dec 18, 2018, 11:56 AM IST

പെര്‍ത്ത്: ഗില്ലി യുഗത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് അവരുടെ പ്രതാപം നിലനിര്‍ത്താനായിട്ടില്ല. നിലവില്‍ നായകന്‍ കൂടിയായ ടിം പെയ്‌നാണ് കങ്കാരുക്കുകളുടെ വിക്കറ്റ് കാക്കുന്നത്. ഇടയ്ക്ക് ടീമില്‍ വന്നുപോയ മാത്യു വെയ്‌ഡിനും വിക്കറ്റിന് പിന്നില്‍ അധികകാലം നിലയുറപ്പിക്കാനായില്ല. പതിനെട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വെയ്‌ഡ് അവസാനമായി ഓസീസ് കുപ്പായത്തില്‍ കളിച്ചത്. 

ടീമില്‍ നിന്ന് പുറത്താക്കിയ ശേഷം സെലക്‌ടര്‍മാര്‍ പൂര്‍ണമായും അവഗണിച്ചു എന്നാണ് വെയ്‌ഡ് ഇപ്പോള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ടെസ്റ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ കഠിനപരിശ്രമം നടത്തി ടീമിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുക. കഴിഞ്ഞ 12 മാസമായി താന്‍ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ പുറത്താക്കിയ ശേഷം സെലക്‌ടര്‍മാര്‍ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും വെയ്ഡ് ആരോപിക്കുന്നു.

പതിനെട്ട് മാസം മുന്‍പ് ടെസ്റ്റ്- ഏകദിന ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സെലക്‌ടര്‍മാരുമായി 50 സെക്കന്‍റ് വീതമുള്ള രണ്ട് സംഭാഷണങ്ങള്‍ മാത്രമാണുണ്ടായത്. അതിന് ശേഷം സെലക്‌ടര്‍മാര്‍ തന്നോട് ഒരു കാര്യം പോലും സൂചിപ്പിച്ചിട്ടില്ലെന്നും വെയ്‌ഡ് വെളിപ്പെടുത്തി. ഓസ്‌ട്രേലിയക്കായി 22 ടെസ്റ്റുകളില്‍ 886 റണ്‍സും 74 വിക്കറ്റുകളില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട് മാത്യു വെയ്‌ഡ്.  

Follow Us:
Download App:
  • android
  • ios