അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ് ചരിത്രനേട്ടം. ഇത് ഏഴാം തവണയാണ് ഇന്ത്യക്കെതിരെ ലിയോണ്‍ അഞ്ച് വിക്കറ്റ് കൊയ്യുന്നത്...

പെര്‍ത്ത്: ഇന്ത്യക്കെതിരായ പെര്‍ത്ത് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ് ചരിത്രനേട്ടം.
ഇത് ഏഴാം തവണയാണ് ഇന്ത്യക്കെതിരെ ലിയോണ്‍ അഞ്ച് വിക്കറ്റ് കൊയ്യുന്നത്. മുത്തയ്യ മുരളീധരനാണ് ഏഴ് തവണ അഞ്ച് വിക്കറ്റ് നേടിയ മറ്റൊരു താരം. ഇമ്രാന്‍ ഖാനും ഇയാം ബോത്തവും മാര്‍ഷലും ആറ് തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 

ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ നാലാം ബൗളറെന്ന നേട്ടവും ലിയോണ്‍ സ്വന്തമാക്കി‍. 76 വിക്കറ്റ് നേടിയിട്ടുള്ള വിന്‍ഡീസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിനെ പിന്തള്ളിയ ലിയോണ്‍ തന്‍റെ വിക്കറ്റ് സമ്പാദ്യം 77ലെത്തിച്ചു. 

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്(110) ഒന്നാം സ്ഥാനത്ത്. 105 വിക്കറ്റ് നേടിയിട്ടുള്ള ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ രണ്ടാമതും പാക്കിസ്ഥാന്‍ ഇതിഹാസം ഇമ്രാന്‍ ഖാന്‍ ‍(94) മൂന്നാമതുമുണ്ട്. ലിയോണിനും മാര്‍ഷനിലും പിന്നിലായി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ്(70) ആറാമത്.