ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. മെല്‍ബണില്‍ മഴ മാത്രമേ ഓസ‌്ട്രേലിയയെ രക്ഷിക്കൂവെന്ന് വോണിന്‍റെ ട്വീറ്റ്.
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 151 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ജസ്‌പ്രീത് ബൂംമ്ര നന്നായി പന്തെറിഞ്ഞു. സമ്മര്‍ദ്ധഘട്ടത്തില്‍ ഒരിക്കല്‍ കൂടി ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍ തകര്‍ന്നു. സാങ്കേതികമായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വളരെ ദുര്‍ബലമാണെന്നും വോണ്‍ ട്വീറ്റ് ചെയ്തു.
മെല്‍ബണില്‍ ഓസീസ് തോല്‍ക്കാതിരിക്കാന്‍ ഒറ്റ സാധ്യതയാണ് വോണ്‍ നല്‍കുന്നത്. മഴ മാത്രമേ ഓസ‌്ട്രേലിയയെ രക്ഷിക്കൂവെന്ന് വോണ്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 443 റണ്‍സ് പിന്തുടരവേ ഓസ്‌ട്രേലിയ 151 റണ്‍സിന് പുറത്താകുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്‌ത്തിയ ബൂംമ്രയാണ് കങ്കാരുക്കളെ എറിഞ്ഞിട്ടത്. ഓസീസ് നിരയില്‍ ആര്‍ക്കും 30 റണ്‍സ് പോലും കടക്കാനായില്ല.
