പുതിയ ക്യുറേറ്റര്‍ക്ക് കീഴില്‍ മെല്‍ബണ്‍ പിച്ച് അടിമുടി മാറിയിട്ടുണ്ട്. അതിനാല്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഫലം പ്രതീക്ഷിക്കാമെന്ന് പീറ്റര്‍ സിഡില്‍ പറയുന്നു...
മെല്‍ബണ്‍: ക്രിക്കറ്റിലെ രാജകീയ വേദികളിലൊന്നാണ് മെല്‍ബണ്‍. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മോശം റേറ്റിംഗ് ആണ് മൈതാനത്തിന് നല്‍കിയിരിക്കുന്നത്. ആഷസിലെ നാലാം മത്സരമുള്‍പ്പെടെ കഴിഞ്ഞ വേനലില്‍ നടന്ന അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സമനിലയിലായതാണ് മെല്‍ബണിന്‍റെ റേറ്റിംഗ് ഇടിയാന്‍ കാരണം.
എന്നാല്‍ പുതിയ ക്യുറേറ്റര്‍ക്ക് കീഴില്‍ മെല്‍ബണ്‍ പിച്ച് അടിമുടി മാറി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വൈറ്ററന്‍ ഓസീസ് പേസര്‍ പീറ്റര്‍ സിഡില്‍ പറയുന്നതനുസരിച്ച് ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ റിസല്‍റ്റുണ്ടാകും. വാക്ക സ്റ്റേഡിയത്തിന്‍റെ ചുമതലക്കാരനായിരുന്ന മാത്യു പേജാണ് മെല്‍ബണില്‍ ഇപ്പോഴത്തെ പിച്ച് തയ്യാറാക്കിയിരിക്കുന്നത്.
പേജ് ചുമതലയേറ്റ ശേഷം രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ റിസല്‍റ്റുണ്ടായിരുന്നു. അതിനാല്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തീര്‍ച്ചയായും ഫലം പ്രതീക്ഷിക്കാമെന്ന് സിഡില്‍ പറഞ്ഞു.
