ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം... 

പെര്‍ത്ത്: ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ജോ ബേണ്‍സിനെയും ഫോമിലല്ലാത്ത മധ്യനിര താരം പീറ്റര്‍ ഹാന്‍‌ഡ്സ്‌കോമ്പിന് പകരക്കാരനെയും സെലക്‌ടര്‍മാര്‍ തീരുമാനിക്കണമെന്ന് പോണ്ടിംഗ് ആവശ്യപ്പെട്ടു. 

ഓപ്പണറായി എത്താന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് ജോ ബേണ്‍സ്. നിലവില്‍ ഓപ്പണറായി കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമാണയാള്‍. ഷെഫീല്‍ഡ് ഷീല്‍ഡ് സീസണില്‍ 47.2 ശരാശരിയില്‍ 472 റണ്‍സ് ബേണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഓപ്പണറായി മറ്റ് ചിലരുടെ പേരുകൂടി പരിഗണിക്കപ്പെട്ടേക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. 

ഫോമിലല്ലാത്ത അഞ്ചാം നമ്പര്‍ താരം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോ‌മ്പിന്‍റെ കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തൂരുമാനമെടുക്കണമെന്ന് മുന്‍ നായകന്‍ ആവശ്യപ്പെട്ടു. റണ്‍സ് കണ്ടെത്താന്‍ ഹാന്‍ഡ്‌സ്‌കോ‌മ്പ് വിഷമിക്കുകയാണ്. അടുത്ത ടെസ്റ്റില്‍ നിന്ന് താരം പുറത്തായാല്‍ അത്ഭുതപ്പെടാനില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ഹാന്‍ഡ്‌സ്‌കോ‌മ്പ് 34, 14, 7, 13 എന്നിങ്ങനെയാണ് പരമ്പരയില്‍ നേടിയ സ്‌കോര്‍.