പെര്‍ത്ത് ടെസ്റ്റിന്‍റെ നാലാം ദിനം ആദ്യ സെഷനില്‍ കണ്ടത് വ്യത്യസ്ത കാഴ്‌ച്ചകള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും മൈതാനത്ത് ഏറ്റുമുട്ടി...

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്‍റെ നാലാം ദിനം ആദ്യ സെഷനില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും. ഓസീസ് രണ്ടാം ഇന്നിംഗ്സിലെ 71-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡ് അംപയര്‍ ഗാരി ഗഫാനി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

പ്രകോപനപരമായി സംസാരിച്ച് ടിം പെയ്നാണ് സ്ലഡ്‌ജിംഗിന് തുടക്കമിട്ടത്. 'ഇന്നലെ തോറ്റവരില്‍ ഒരാളാണ് നിങ്ങള്‍. ഇന്ന് എന്തുകൊണ്ടാണ് ഇത്ര കൂളാവുന്നത്' എന്നായിരുന്നു കോലിയെ കുത്തി ഓസീസ് നായകന്‍റെ ചോദ്യം. 'ഇത്ര മതി, കമേണ്‍, കളി തുടരൂ, നിങ്ങള്‍ നായകന്‍മാരാണ്' എന്ന് ഇരുവര്‍ക്കുമിടയില്‍ ഇടപെട്ട് അംപയര്‍ പറഞ്ഞു. തങ്ങള്‍ വെറുതെ സംസാരിക്കുകയാണ്. പ്രകോപനമൊന്നുമില്ല എന്നായിരുന്നു അംപയറോട് പെയ്നിന്‍റെ മറുപടി. 

Scroll to load tweet…

ഇതിന് ശേഷവും മൈതാനത്ത് ഇരുവരും പലതവണ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചു. മൂന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്‍മാര്‍ തമ്മില്‍ വാക്ക്‌പോര് തുടങ്ങിയത്. മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ഇരുവരും പരസ്‌പരം പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുണ്ടായിരുന്നു.