ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കുതന്ത്രം പുറത്തെടുത്ത ഓസീസ് നായകന്‍ ടിം പെയ്‌നിന് അംപയറുടെ താക്കീത്. റിഷഭ് പന്തും രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഈ സംഭവം.
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കുതന്ത്രം പുറത്തെടുത്ത ഓസീസ് നായകന്‍ ടിം പെയ്‌നിന് അംപയറുടെ താക്കീത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കമിന്‍സ് എറിഞ്ഞ 35-ാം ഓവറില്‍ ജഡേജയെ സ്‌ട്രൈക്ക് എന്‍ഡില്‍ ലഭിക്കാനാണ് പെയ്‌ന്‍ കുതന്ത്രം പുറത്തെടുത്തത്.
കമിന്‍സ് തന്‍റെ ഓവറിലെ അവസാന പന്തെറിയുമ്പോള്‍ റിഷഭ് പന്തായിരുന്നു ക്രീസില്‍. അടുത്ത ഓവറില്‍ ജഡേജയെ സ്‌ട്രൈക്ക് എന്‍ഡില്‍ ലഭിക്കാന്‍ ലെഗ് സൈഡില്‍ പന്തെറിയാന്‍ കമിന്‍സിനോട് പെയ്‌ന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കയ്യോടെ പിടികൂടിയ അംപയര്‍ മരൈസ് എറാമസ് വൈഡായി ഈ പന്ത് വിധിച്ചു.
നൈഗറ്റീവ് തന്ത്രങ്ങളുടെ ഭാഗമായി ലെഗ് സൈഡില്‍ പന്തെറിഞ്ഞാല്‍ ആവശ്യമെങ്കില്‍ വൈഡ് അനുവദിക്കാമെന്ന് ടെസ്റ്റ് നിയമം അംപയര്‍മാരെ അനുവദിക്കുന്നുണ്ട്. വൈഡ് വിധിച്ചതിന് പിന്നാലെ ഓസീസ് നായകന്‍ ടി പെയ്‌നിന് അംപയര്‍ താക്കീത് നല്‍കുകയും ചെയ്തു.
