യോര്‍ക്കറിന് മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്ര. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തിലാണ് ബൂംമ്രയുടെ യോര്‍ക്കര്‍ ഓസീസ് താരത്തെ വിറപ്പിച്ചത്...
സിഡ്‌നി: തന്‍റെ വജ്രായുധമായ യോര്‍ക്കറിന് മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്ര. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തിലാണ് ബൂംമ്രയുടെ യോര്‍ക്കര്‍ ഓസീസ് താരത്തെ വിറപ്പിച്ചത്. ഓസീസ് ഇലവന്‍റെ ആദ്യ ഇന്നിംഗ്സിലെ അവസാന വിക്കറ്റാണ് ബൂംമ്ര എറിഞ്ഞിട്ടത്.
മത്സരത്തില്‍ വെറും ഏഴ് പന്തുകള്‍ മാത്രമാണ് ബൂംമ്ര എറിഞ്ഞത്. ഒരു റണ്‍ പോലും വിട്ടുകൊടുക്കുകയും ചെയ്തില്ല. ഇതിലെ അവസാന പന്തിലാണ് ജാക്‌സണ്‍ കോള്‍മാന്‍റെ കുറ്റി തെറിപ്പിച്ചത്. 65 പന്തില്‍ 36 റണ്‍സാണ് കോള്‍മാന്‍ എടുത്തത്.
ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യ- ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 184 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിഹ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടിന് 211 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു.
