അതിസുന്ദരന്‍ ഇന്‍ സ്വിങറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് വിജയ്‌യുടെ വിക്കറ്റ് വീണു. ഈ പന്ത് കാണാം...

പെര്‍ത്ത്: മികച്ച ഫോമിലല്ല ഓസീസ് പേസ് എക്‌സ്‌പ്രസ് മിച്ചല്‍ സ്റ്റാര്‍ക്ക്. എന്നാല്‍ ഈ വിലയിരുത്തലുകളെല്ലാം തള്ളിക്കളയുന്ന പന്തായിരുന്നു പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിയെ പുറത്താക്കാന്‍ സ്റ്റാര്‍ക്ക് എറിഞ്ഞത്. അതിവേഗം വന്ന അതിസുന്ദരന്‍ ഇന്‍ സ്വിങറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് വിജയിയുടെ വിക്കറ്റ് വീണു.

Scroll to load tweet…
Scroll to load tweet…

ഒന്നാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയുടെ 326 റണ്‍സ് പിന്തുടരുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്. മൂന്നാം ഓവറില്‍ വിജയി പുറത്താകുമ്പോള്‍ ആറ് റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഇടംകൈയന്‍ പേസറുടെ ഈ പന്തിന് 144.9 കി.മി വേഗമുണ്ടായിരുന്നു. 12 പന്ത് നേരിട്ടാണ് വിജയി ഒരു റണ്‍ പോലുമെടുക്കാതെ പവലിയനിലേക്ക് മടങ്ങിയത്.