ടെസ്റ്റിലെ 25-ാം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വാക്‌പോരിലും ഓസ്‌ട്രേലിയയെ വിറപ്പിച്ചു. ഇതിനിടെ ഇന്ത്യന്‍ ആരാധകരോട് ആര്‍പ്പുവിളിക്ക് ശബ്ദം കൂട്ടാനും കോലി ആവശ്യപ്പെട്ടു...
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം പെര്‍ത്തിലെ പുതിയ മൈതാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആളിക്കത്തുകയായിരുന്നു. ടെസ്റ്റിലെ 25-ാം സെഞ്ചുറി നേടിയ കോലി വാക്‌പോരിലും ഓസ്‌ട്രേലിയയെ വിറപ്പിച്ചു. ഇതിനിടെ ഇന്ത്യന്‍ ആരാധകരോട് ആര്‍പ്പുവിളിക്ക് ശബ്ദം കൂട്ടാനും കോലി ആവശ്യപ്പെട്ടു.
ഓസീസ് കാണികളെ നിശബ്ദരാക്കാനും ഇന്ത്യന്‍ ടീമിന് ആവേശം പകരാനും ഡ്രംസുകളുമായാണ് ഇന്ത്യന്‍ ആരാധകരെത്തിയത്. ഗാലറിയില്‍ ആവേശം കൂട്ടാനായിരുന്നു ആരാധകരോട് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടത്.
മത്സരത്തില്‍ ഷോണ്‍ മാര്‍ഷ് പുറത്തായശേഷം പ്രകോപനപരമായി യാത്രയാക്കിയും കോലി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കോലി പുറത്തായ രീതിയും വിവാദമായി.
