ലോര്‍ഡ‌്‌സില്‍ നിന്നുള്ള വാര്‍ത്തകളില്‍ വീണ്ടും അര്‍ജുന്‍ ഇടംപിടിച്ചിരിക്കുകയാണ്. അര്‍ജുനെ അഭിനന്ദിച്ച് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്...
ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിശീലന സെഷനില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന് മുന്‍പുള്ള പരിശീലനത്തിനിടെയാണ് മുരളി വിജയും കെ.എല്‍ രാഹുലും അടക്കമുള്ള താരങ്ങള്‍ക്ക് അര്‍ജുന്‍ പന്തെറിഞ്ഞത്. അര്‍ജുന്‍റെ പന്ത് കാണാന്‍ പോലുമാകാതെ മുരളി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ബൗള്‍ഡായിരുന്നു.
ഇപ്പോള്‍ വീണ്ടും ലോര്‍ഡ‌്‌സില്‍ നിന്നുള്ള വാര്‍ത്തകളില്‍ അര്‍ജുന്‍ ഇടംപിടിച്ചിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ എംസിസി യംഗ് ക്രിക്കറ്റേര്‍സിനൊപ്പം പരിശീലനം നടത്തുന്ന അര്‍ജുന്‍ രണ്ടാം ടെസ്റ്റിനിടെയാണ് കയ്യടി നേടിയത്. മഴമൂലം പലതവണ കുളമായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കാന്‍ അര്‍ജുനുമുണ്ടായിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്.
