രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മഴ ഇന്നും വെല്ലുവിളിയായപ്പോള്‍ കളി നിര്‍ത്തിവെച്ചിരിക്കയാണ്. ഇന്ത്യ മൂന്ന് വിക്കറ്റിന്...

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിവസവും മഴയുടെ കളി. ഒമ്പത് ഓവര്‍ മാത്രമാണ് ഇന്ന് കളി നടന്നത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയ് ആദ്യ ഓവറില്‍ പൂജ്യത്തിന് പുറത്തായി. കെ.എല്‍ രാഹുല്‍ എട്ട് റണ്‍സുമായി മടങ്ങി. ജെയിംസ് ആന്‍ഡേഴ്സനാണ് ആദ്യ രണ്ട് വിക്കറ്റും വീഴ്ത്തിയത്. 

ടീമിലേക്ക് തിരിച്ചെത്തിയ പൂജാര ഒരു റണ്ണെടുത്ത് റണൗട്ടായി. നായകന്‍ കോലി മൂന്ന് റണ്‍സുമായി ക്രീസിലുണ്ട്. ശിഖര്‍ ധവാനെയും ഉമേഷ് യാദവിനെയും ഒഴിവാക്കിയ ഇന്ത്യ കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴ കാരണം ഇന്നലെ ഒരോവര്‍ പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്.