ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന് നാണക്കേടിന്‍റെ റെക്കോര്‍ഡ് 

സതാംപ്‌ടണ്‍: നോട്ടിങ്ഹാമില്‍ സിക്‌സര്‍ പറത്തി ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ച ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും അതേ മത്സരത്തില്‍ പന്ത് പേരിലാക്കി. എന്നാല്‍ സതാംപ്ടണില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ പന്തിനെ കാത്തിരുന്നത് നാണക്കേടിന്‍റെ റെക്കോര്‍ഡാണ്. 

ആറാമനായി ബാറ്റിംഗിനിറങ്ങിയ റിഷഭ് 29 ബൗള്‍ നേരിട്ട് പൂജ്യത്തിന് മടങ്ങി. ടെസ്റ്റില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി താരം. എന്നാല്‍ കൂടുതല്‍ സമയം ക്രീസില്‍ ചിലവഴിച്ച് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ മറ്റാരും പന്തിന് മുന്നിലില്ല. 46 മിനുറ്റാണ് പന്ത് ക്രീസിലുണ്ടായിരുന്നത്. 

സതാംപ്‌ടണ്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം 23 ബൈ റണ്‍സുകള്‍ വഴങ്ങി പന്ത് നാണക്കേടുണ്ടാക്കിയിരുന്നു. ഇതില്‍ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടിവന്നത്. 

Scroll to load tweet…