കോലിക്കൊപ്പം സെല്‍ഫി എടുക്കണം എന്ന കുഞ്ഞു ആരാധകന്‍റെ ആഗ്രഹം കോലി നിരസിച്ചില്ല. ട്രെന്‍റ് ബ്രിഡ്‌ജ് ടെസ്റ്റിന് ശേഷം ഗ്രൗണ്ടിന് പുറത്തായിരുന്നു സംഭവം. ട്രെന്‍റ് ബ്രിഡ്ജ് മൈതാനത്തിന് പുറത്തുനിന്നുള്ള ആ ദൃശ്യങ്ങള്‍ കാണാം.

നോട്ടിംഗ്‌ഹാം‍: എവിടെ ചെന്നാലും ആരാധകര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വളയും. അത്രയ്ക്ക് പ്രിയനാണ് കളിക്കളത്തിലും പുറത്തും വിരാട്. ട്രെന്‍റ് ബ്രിഡ്‌ജ് ടെസ്റ്റില്‍ വിജയിച്ച് വിരാട് ഗ്രൗണ്ടിന് പുറത്തെത്തുമ്പോള്‍ സമാനമായിരുന്നു സാഹചര്യം. കാത്തുനിന്ന കുഞ്ഞു ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓട്ടോഗ്രാഫുകള്‍ വേണം, സെല്‍ഫി എടുക്കണം.

കോലിയെ കണ്ടതും ആരാധകര്‍ ഓട്ടോഗ്രാഫിനായി മുറവിളി തുടങ്ങി. അതിലൊരു കട്ട ഫാനിന് താരത്തിനൊപ്പമുള്ള സെല്‍ഫിയെടുക്കണം. കാര്യം പിടികിട്ടിയ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്സ്‌മാന്‍ സെല്‍ഫി ആഗ്രഹം സാധിച്ചുകൊടുത്തു. കുഞ്ഞു ആരാധകനെ ഒപ്പംനിര്‍ത്തി ഒരു സെല്‍ഫി എടുത്തു, ശേഷം ബാക്കിയുള്ളവര്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കി. ട്രെന്‍റ് ബ്രിഡ്ജ് മൈതാനത്തിന് പുറത്തുനിന്നുള്ള ആ ദൃശ്യങ്ങള്‍ കാണാം.

View post on Instagram