Asianet News MalayalamAsianet News Malayalam

എക്കാലത്തെയും മികച്ച വിക്കറ്റുകളില്‍ ഇതും; വീഡിയോ കാണുക

കുറന്‍ മികച്ച ലെങ്തില്‍ തൊടുത്ത വെടിയുണ്ട രാഹുലിന്‍റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. 

ind vs eng 2018 watch sam curran stunning wicket of kl rahul
Author
Oval Road, First Published Sep 9, 2018, 4:55 PM IST

ഓവല്‍: ഇംഗ്ലീഷ് ടെസ്റ്റ് ടീമിലെ സ്വിങ് കിംഗ് ജെയിംസ് ആന്‍ഡേഴ്‌സനാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ കെ.എല്‍ രാഹുലിനെ പുറത്തായ പന്ത് കണ്ടവര്‍ പറയുന്നു മാടമ്പള്ളിയിലെ മനോരോഗി സാം കുറനാണെന്ന്. മികച്ച രീതിയില്‍ ബാറ്റിംഗാരിംഭിച്ച ഓപ്പണര്‍ കെ.എല്‍ രാഹുലാണ് കുറന്‍റെ മാരക സ്വിങിന് മുന്നില്‍ മുട്ടമടക്കിയത്. 

ഇടംകൈയന്‍ പേസറായ കുറന്‍ മികച്ച ലെങ്തില്‍ തൊടുത്ത വെടിയുണ്ട രാഹുലിന്‍റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. വസീം അക്രത്തിന്‍റെ സ്വിങറുകള്‍ ഓര്‍മ്മിപ്പിച്ച ലക്ഷണമൊത്ത പന്ത്. പ്രതിരോധിക്കാന്‍ പോലും രാഹുലിന് അവസരം ലഭിച്ചില്ല എന്നു മാത്രമല്ല, ലൈന്‍ കൃത്യമായി പ്രവചിക്കാനുമായില്ല. പുറത്താകുമ്പോള്‍ 53 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് 37 റണ്‍സാണ് കെ.എല്‍ രാഹുല്‍ എടുത്തിരുന്നത്. 
രാഹുലിനെ പുറത്താക്കിയ കുരാന്‍റെ പന്ത് കാണാം...

Follow Us:
Download App:
  • android
  • ios