Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് ആവശ്യം വീരുവിനെ പോലൊരാള്‍: വെങ്കിടേഷ് പ്രസാദ്

സെവാഗിനെ പോലൊരു താരമുണ്ടായിരുന്നെങ്കില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു എന്ന് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. കോലിക്ക് പുറമെ മറ്റ് താരങ്ങളും റണ്‍സ് കണ്ടെത്തണമെന്ന് വെങ്കിടേഷ് പ്രസാദിന്‍റെ വിമര്‍ശനം.

ind vs eng test series 2018 india needs someone like viru says venkatesh prasad
Author
London, First Published Aug 6, 2018, 5:47 PM IST

ലണ്ടന്‍: വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പോലൊരു താരത്തെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ആദ്യ ഓവറുകളില്‍ തന്നെ എതിരാളികളുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ വീരുവിനായിരുന്നു. അത്തരത്തിലൊരു മുന്‍നിര താരത്തെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ പരാജയത്തില്‍ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പ്രതികരിക്കുകയായിരുന്നു വെങ്കിടേഷ് പ്രസാദ്. 

ഇരുനൂറില്‍ താഴെ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് വീരുവിനെ പോലൊരു താരത്തെ പ്രയോജനപ്പെടുക. വീരു തുടക്കത്തിലെ എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതോടെ മറ്റ് താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം കോലിയില്‍ കൂടുതലായി ആശ്രയിക്കുകയാണ്. മറ്റ് താരങ്ങളും സംഭാവനകള്‍ നല്‍കേണ്ടിയിരിക്കുന്നു- പ്രസാദ് വ്യക്തമാക്കി. എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു

Follow Us:
Download App:
  • android
  • ios