കോലി സെഞ്ചുറി നേടിയ ശേഷം പതിവ് ശൈലിയില്‍ ബാറ്റുയുര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ ഒരു ചുംബനവും ഗാലറിയിലേക്ക് പറന്നു. ഈ സമയം എഴുന്നേറ്റുനിന്ന് കോലിക്ക് കയ്യടിക്കുകയായിരുന്നു ബോളിവുഡ് താരം കൂടിയായ അനുഷ്‌ക. ഇരുവരുടെയും പറക്കും ചുംബനം ഏറ്റെടുത്ത് ആരാധകര്‍

നോട്ടിംഗ്‌ഹാം: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ 23-ാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടിനെതിരായ നോട്ടിംഗ്‌ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിനെ മനോഹരമാക്കിയത് കോലിയുടെ ഈ ഇന്നിംഗ്സായിരുന്നു. 103 റണ്‍സെടുത്ത കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നോട്ടുവെച്ചു. എന്നാല്‍ സെഞ്ചുറി നേടിയ ശേഷം കോലി ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ ഒരു ചുംബനവും ഗാലറിയിലേക്ക് പറന്നു.

ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തതിന് ശേഷം ഗാലറിയിലേക്ക് നോക്കി ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്ക് കോലി 'ഫ്ലൈയിംഗ് കിസ്' നല്‍കി. ഈ സമയം എഴുന്നേറ്റുനിന്ന് കോലിക്ക് കയ്യടിക്കുകയായിരുന്നു ബോളിവുഡ് താരം കൂടിയായ അനുഷ്‌ക. മറുപടിയായി അനുഷ്‌കയുടെ ചുംബനം മൈതാനത്തേക്കും പറന്നു. പത്ത് ബൗണ്ടറികള്‍ സഹിതം 191 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 97ല്‍ കോലി പുറത്തായിരുന്നു. 

നോട്ടിംഗ്‌ഹാം ടെസ്റ്റില്‍ പിറന്ന 'പറക്കും ചുംബനം' കാണാം...

View post on Instagram
View post on Instagram