ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്...
ലക്‌നൗ: വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ പരമ്പര ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49 റണ്‍സ് എടുത്തു. രോഹിത് 25 റണ്‍സും ധവാന്‍ 19 റണ്‍സുമെടുത്തിട്ടുണ്ട്.
ഇന്ന് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി20 അഞ്ച് വിക്കറ്റിന് രോഹിതും സംഘവും വിജയിച്ചിരുന്നു. നിക്കോളാസ് പൂരാന്‍ ടീമിലെത്തിയതാണ് വിന്‍ഡീസ് പ്ലെയിംഗ് ഇലവനിലെ മാറ്റം. ഇതേസമയം ഇന്ത്യ പേസര്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറിനെയാണ് കളിപ്പിക്കുന്നത്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നുമില്ല.
