അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ. പിന്നിലാക്കിയത് വിരാട് കോലിയെ. അന്താരാഷ്ട്ര റണ്‍വേട്ടയില്‍ രണ്ടാമതെത്താനും ഹിറ്റ്മാനായി...
ലക്‌നൗ: ആരാധകര്‍ പ്രതീക്ഷിച്ച പോലെ വിന്‍ഡീസിനെതിരെ വിരാട് കോലിയുടെ നേട്ടം മറികടന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്.
ലക്‌നൗ ടി20യില്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ കോലിയെ ഏറെ പിന്നിലാക്കാനും ഹിറ്റ്മാനായി. അഞ്ചാം ഓവറില്‍ തോമസിനെ ഗാലറിയിലെത്തിച്ചാണ് രോഹിത് ദീപാവലി ആഘോഷമാക്കിയത്. മത്സരത്തില്‍ രോഹിത് 61 പന്തുകളില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്സും സഹിതം 111 റണ്‍സെടുത്തു.
ഇതോടെ രോഹിതിന്‍റെ റണ്‍വേട്ട 86 മത്സരങ്ങളില്‍ നിന്ന് 2203ലെത്തി. കോലി 62 മത്സരങ്ങളില്‍ 2,102 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 2271 റണ്‍സുമായി ന്യൂസീലാന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്‌റ്റിലാണ് ഒന്നാമത്. കോലിക്ക് പുറമെ ഷൊയ്‌ബ് മാലിക്കിനെയും(2190) ബ്രണ്ടന്‍ മക്കുല്ലത്തെയും(2140) പിന്നിലാക്കിയ രോഹിതാണ് രണ്ടാമത്.
