ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20ക്ക് അരങ്ങൊരുങ്ങി. നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസിന് ടോസ്. വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര. ഇരു ടീമിലും ഓരോ മാറ്റം...

ലക്‌നൗ: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. നിക്കോളാസ് പൂരാന്‍ ടീമിലെത്തിയതാണ് വിന്‍ഡീസ് പ്ലെയിംഗ് ഇലവനിലെ മാറ്റം. ഇതേസമയം ഇന്ത്യ പേസര്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറിനെയാണ് കളിപ്പിക്കുന്നത്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നുമില്ല.

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി20 അഞ്ച് വിക്കറ്റിന് രോഹിതും സംഘവും വിജയിച്ചിരുന്നു. മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ്. ഈ പിച്ചില്‍ 130 റണ്‍സ് പോലും പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാണെന്ന് ക്യൂറേറ്റര്‍ പറഞ്ഞു.

24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്നോ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ലക്നോവില്‍ പുതുതായി നിര്‍മിച്ച ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം.