ഇന്ത്യ എയ്‌ക്കെതിരെ രണ്ടാം ചതുര്‍ദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ് പരാജയഭീതിയില്‍. ഇന്ത്യയുടെ 392നെതിരെ ഒന്നാം ഇന്നിങ്‌സില്‍ 144 റണ്‍സ് പുറത്തായ ഇംഗ്ലണ്ട് ഫേളോഓണ്‍ വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെടുത്തിട്ടുണ്ട്.

കല്‍പ്പറ്റ: ഇന്ത്യ എയ്‌ക്കെതിരെ രണ്ടാം ചതുര്‍ദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ് പരാജയഭീതിയില്‍. ഇന്ത്യയുടെ 392നെതിരെ ഒന്നാം ഇന്നിങ്‌സില്‍ 144 റണ്‍സ് പുറത്തായ ഇംഗ്ലണ്ട് ഫേളോഓണ്‍ വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിനം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 224 റണ്‍സ് കൂടിവേണം. 

രണ്ടാം മൂന്നിന് 282 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ എ 110 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കരുണ്‍ നായര്‍ (14), സിദ്ധേഷ് ലാഡ് (9), കെ.എസ് ഭരത് (46), ജലജ് സക്‌സേന (1), ഷഹബാസ് നദീം (11), മായങ്ക് മര്‍കണ്ഡെ (11), വരുണ്‍ ആരോണ്‍ (16) എന്നിവരാണ് രണ്ടാം ദിനം പുറത്തായ താങ്ങള്‍. നേരത്തെ കെ.എല്‍ രാഹുല്‍ (81), അഭിമന്യു ഈശ്വരന്‍ (117), പ്രിയങ്ക് പാഞ്ചല്‍ (50) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 

മറുപടി ബാറ്റിങ്ങില്‍ ഒരു ഇംഗ്ലീഷ് താരത്തിനും തിളങ്ങാന്‍ സാധിച്ചില്ല. 25 റണ്‍സെടുത്ത ഒലീ പോപ്പാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി, ഷഹബാസ് നദീം എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജലജ് സക്‌സേന, വരുണ്‍ ആരോണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.